കട്ടപ്പന :കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് പുതിയ മോട്ടോർ അനുവദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.
നിലവിലുള്ള മോട്ടോർ തകരാറിലായി കുടിവെള്ളം മുടങ്ങുന്നത് എൽ.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പഴയ മോട്ടോർ അടിക്കടി തകരാറിലാകുതോടെ പലതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും വീണ്ടും തകരാറിലാകുന്ന സ്ഥിതിയായിരുന്നു. ഇതോടെ മേഖലയിലെ നിരവധിയായ ആളുകൾ കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നത് പതിവായിരുന്നു .തുടർന്നാണ് മന്ത്രി പുതിയ മോട്ടോർ അനുവദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പമ്പ്ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കാൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയെ തുടർന്നാണ് 300ലേറെ ഗുണഭോക്താക്കളുള്ള പദ്ധതി ജല അതോറിറ്റി ഏറ്റെടുത്തത്. എൽ.ഡി.എഫ് നേതാക്കളായ വി .ആർ സജി, എം .സി ബിജു, ടോമി ജോർജ്, ലിജോബി ബേബി, ഷാജി കൂത്തോടിയിൽ, ധന്യ അനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.