കട്ടപ്പന: കൊച്ചു തോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രം കുമാരനാശാൻ കുടുംബയോഗത്തിൽ ശാന്തിയാത്ര നടത്തി.എല്ലാ കുടുംബങ്ങളിലും ഈശ്വരാരാധന എത്തി ചേരട്ടേ എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 16 വർഷക്കാലമായി ശാന്തി യാത്ര നടത്തി വരുന്നത്.വയനാട്ടിൽ ഉണ്ടായ പ്രക്യതിദുരന്തത്തിൽ മരണമടഞ്ഞവർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി പ്രാർത്ഥനയോടെയാണ് ശാന്തി യാത്ര ആരംഭിച്ചത്.ശാഖായോഗം പ്രസിഡന്റ് പി .കെ സന്തോഷിന്റെ ഭവനത്തിൽ നിന്നുമാരംഭിച്ച ശാന്തി യാത്രയുടെ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം മേൽശാന്തി നിശാന്ത് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു.ശാഖാ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ,സെക്രട്ടറി അഖിൽ കൃഷ്ണൻ കുട്ടി, ചെയർമാൻ പി.ജി.സുധാകരൻ,
മാനേജിംഗ് കമ്മറ്റിയംഗങ്ങളായ വിജീഷ് റ്റി.കെ., ഇ. കെ.ശശി, അഭിലാഷ്,
ബിനു വാഴക്കാല, അജികുമാർ, സുരേഷ് പി.സി., ദീപാ സുരേഷ്, മണിയമ്മ,
പത്മിനി, ഉഷ പലകപ്പുറത്ത് തുടങ്ങിയവർ നേതൃത്വം നൽകി.