പീരുമേട്: സഹകരണ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് നാടിനാവശ്യമാണെന്ന് വാഴൂർസോമൻ എ.എൽ എ. അഭിപ്രായപ്പെട്ടു. പാമ്പനാർ സഹകരണബാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിന്റെനേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അംഗങ്ങൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തു പ്രദേശത്ത് നിന്ന് ശേഖരിക്കുന്ന പണം ഇവിടെ തന്നെയുള്ള ജനങ്ങൾക്ക് വായ്പയായി നൽകുന്ന സ്ഥാപനം സഹകര പ്രസ്ഥാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. . സി.ആർ.സോമൻ, പി.എ.ജേക്കബ്ബ്, കെ.ബി. സിജിമോൻ എന്നിവർ സംസാരിച്ചു.തോമസ് ആന്റണി അദ്ധ്യക്ഷനായിരുന്നു.