pt-shibu
എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിയൻ കൺവീനർ പി.ടി. ഷിബു അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

കലൂർ: എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയിൽ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ കൺവീനർ പി.ടി. ഷിബു അദ്ധ്യക്ഷനായ യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.കെ. മനോജ് സ്വാഗതം ആശംസിച്ചു. യൂണിയൻ കമ്മിറ്റി അംഗം എസ്.ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഇ.എൻ. രമണൻ പ്രവർത്തന റിപ്പാർട്ടും 2023ലെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ആർ. ശശി, വനിതാ സംഘം പ്രസിഡന്റ് കെ. ഷീജ, യൂത്ത്മൂവ്‌മെന്റെ പ്രസിഡന്റ് അതുൽ റെജി, കുമാരിസംഘം പ്രസിഡന്റ് കുമാരി അമിത അനീഷ് എന്നിവർ സംസാരിച്ചു. ഷിജു ശാഖ കമ്മറ്റി അംഗം ബിൻസി മോൾ നന്ദി പറഞ്ഞു.