പൈനാവ്:കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മികവ് 2024 അക്കാദമിക മുന്നേറ്റ പരിപാടിക്ക് ജില്ലാ ശില്പശാലയോടെ തുടക്കമായി. ഇടുക്കി പൈനാവ് ഗവ. യു പി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അക്കാദമിക് സബ് കമ്മിറ്റി കൺവീനർ എം തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ എം ഷാജഹാൻ , സംസ്ഥാനകമ്മിറ്റി അംഗം കെ .ആർ ഷാജിമോൻ ,ജില്ലാ സെക്രട്ടറി എം. ആർ അനിൽകുമാർ , ജില്ലാ ജോയിന്റ് സെക്രട്ടറി തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് , ഗണിതം , ഐ ടി , പാഠ്യ പദ്ധതി സമീപനം, നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയം എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നു.