dileep
മണക്കാട് കെ.എസ്.എസ്.പി.യു യൂണിറ്റ് കൺവെൻഷൻ മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ വി.ബി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: മണക്കാട് കെ.എസ്.എസ്.പി.യു യൂണിറ്റ് കൺവെൻഷൻ പഞ്ചായത്തംഗം വി.ബി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ. ശശിധരൻനായർ അദ്ധ്യക്ഷനായിരുന്നു. ജോസഫ് മൂലശ്ശേരി, വി.എസ്. ബാലകൃഷ്ണപിള്ള, എൻ. ബാലചന്ദ്രൻ, ഡി. ഗോപാലകൃഷ്ണൻ, കെ.ജി. ശശി, കെ.പി. വിക്രമൻനായർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പത്മസൂര്യൻ സ്വാഗതവും ജോ. സെക്രട്ടറി സി.കെ. ദാമോദരൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എ പ്ളസ് നേടിയ കുട്ടികളെ അനുമോദിച്ചു. 80 വയസ്സ് പൂർത്തിയായവരെ ചടങ്ങിൽ ആദരിച്ചു.
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് യൂണിറ്റിലെ മുഴുവൻ പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.