vinod
എസ്.എൻ.ഡി. പി യോഗം മയിലാടുംപാറ ശാഖയുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ പഠന ക്ളാസ് മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു

മയിലാടുംപാറ : എസ്.എൻ.ഡി. പി യോഗം മയിലാടുംപാറ ശാഖയുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ പഠന ക്ലാസും കർക്കിടക മാസ ഔഷധ സേവയും സംഘടിപ്പിച്ചു.മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.
കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ശാഖ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ ജെ വിനോദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് വി .ബി സുഗതൻ, സെക്രട്ടറി പി .ജി സരേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം പി എസ് സബീഷ്, ക്ഷേത്രം മേൽശാന്തി കെ. എസ് സുനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് രാധാമണി വിശ്വൻ, സെക്രട്ടറി ശ്രുതി രാജേഷ്, കുമാരി സംഘം പ്രസിഡണ്ട് ആദിത്യ ബിജു, സെക്രട്ടറി അഞ്ജന മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും എന്ന വിഷയത്തിൽ ആയുർവേദ ചികിത്സാ വിദഗ്ധ ഡോ. ലിജി ചുങ്കത്ത് ക്ലാസ് നയിച്ചു.
ആയുർവേദ വിധിപ്രകാരം പ്രത്യേകം തയ്യാർ ചെയ്ത കൂട്ടുകൾ ഉപയോഗിച്ച് പാകപ്പെടുത്തിയ ഔഷധക്കഞ്ഞി വിതരണം നടന്നു.