കുമളി : ഹൈറേഞ്ചിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നൂറിന്റെ നികവിൽ .
വേണ്ടത്ര സൗകര്യങ്ങളില്ലാതെ 1925 ആഗസ്റ്റ് ഒന്നിനാണ് കുമളി ഗവർമെന്റ് ഹൈസ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓല കൊണ്ട് മേഞ്ഞ ഷെഡ്ഡിൽപ്രൈമറി പള്ളിക്കുടമായി ആരംഭിച്ച സ്‌കൂളിന്റെ അന്നത്തെ പേര് ഇരവിത്തോപ്പ് പ്രൈമറി പള്ളിക്കൂടം എന്നായിരുന്നു.
ഒന്നാംക്ലാസ് മാത്രമാണ് അന്ന് ഉണ്ടായിരുന്നത്.1985ൽ അപ്പർ പ്രൈമറി സ്‌കൂൾ ആക്കി ഉയർത്തി.ലോവർ പ്രൈമറി സ്‌കൂളിൽ നിന്നും പടിപടിയായി അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, വിഎച്ച്എസ്സി, പ്ലസ്ടു, തമിഴ് ടിടിസി എന്നീ സൗകര്യങ്ങളോടു കൂടി വളർന്നു. എങ്കിലുംഹൈറേഞ്ചിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വാർഷിക ആഘോഷങ്ങൾ ഒന്നും ഇതുവരെയും നടത്തിയതായി ആർക്കും ഓർമ്മയില്ല.സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തുടക്കത്തിൽ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടി യിരുന്ന സ്‌കൂളിന് ഇപ്പോൾ ആവശ്യത്തിന് സൗകര്യങ്ങളുണ്ട്. ആയിരത്തിലധികം വിദ്യാർഥികൾ ഇന്ന് സ്‌കൂളിൽ പഠിക്കുന്നുണ്ട്.