തൊടുപുഴ: രാമയാണ മാസത്തിന്റെ അവസാന നാളുകളിൽ നാലമ്പല ദർശനത്തിനായി കെ. എസ്. ആർ. ടി. സി അവസരം ഒരുക്കുന്നു.
തൊടുപുഴയുടെ ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ യാത്ര ഒരുക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 7 ന് തൊടുപുഴയിൽ നിന്നും കോട്ടയം ജില്ലയിലെ രാമപുരം ,മേതിരി, കുടപ്പുലം, അമനകര എന്നീ നാലു ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ രാമപുരത്തു വീണ്ടും തൊഴുത് തൊടുപുഴയിൽ എത്തുന്ന രീതിയിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. 330 രൂപയാണ് ബസ് ചാർജ് .
.ഭക്ഷണ ചെലവുകൾ സ്വയം വഹിക്കണം.ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു.സീറ്റുകൾ ബുക്ക് ചെയ്യാൻ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയുള്ള സമയങ്ങളിൽ തൊടുപുഴ ഡിപ്പോയിലെ ക്യാഷ് കൗണ്ടറിൽ എത്തി പണം അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്.ഫോൺ.83048 89896,9744910 383,96051 92092