നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ 10, 11 തീയതികളിലായി പ്രീമാര്യേജ് കൗൺസിലിംഗ് നടത്തുന്നു. ശനിയാഴ്ച രാവിലെ 9.30 ന് യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. ഒന്നാം ദിവസം ഗുരുധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും, സംതൃപ്തമായ കുടുംബജീവിതം എന്ന വിഷയത്തിൽ ലെനിൻ പുളിക്കലും ക്ലാസ്സ് നയിക്കും. ഞായറാഴ്ച്ച എസ്.എൻ.ഡി.പി യോഗം വർത്തമാന കാലത്തിൽ എന്ന വിഷയത്തിൽ കെ.എൻ. തങ്കപ്പൻ, ഇമ്പം ദാമ്പത്യത്തിൽ എന്ന വിഷയത്തിൽ പായിപ്രദമനൻ, ഗർഭധാരണം, പ്രസവം, ശിശു പരിപാലനം എന്ന വിഷയത്തിൽ ഡോ. അനിൽ പ്രദീപ് എന്നിവർ ക്ലാസുകൾ നയിക്കുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.