തൊടുപുഴ:കേരളത്തിൽ എവിടെയെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായാൽ മലയോര കർഷകരാണ് എല്ലാത്തിനും ഉത്തരവാദികൾ എന്ന രീതിയിൽ പ്രചരണം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ്( എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തി പാറ പറഞ്ഞു .പശ്ചിമഘട്ടങ്ങളിൽ താമസിക്കുന്ന മനുഷ്യന്റെ ജീവന് ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകൾ ഡി കമ്മീഷൻ ചെയ്യുവാൻ ശബ്ദം ഉയർത്താതെ കർഷകരാണ് സകലത്തിന്റെയും കാരണമെന്ന് ആക്ഷേപിക്കുന്നവർ പരിസ്ഥിതിവാദികൾ എന്ന പേരിൽ ചിലർ നടത്തുന്ന പൊറാട്ടുനാടകം ലജ്ജാകരമാണ്. കർഷകരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ഏതു കേന്ദ്രങ്ങളിൽ നിന്നുണ്ടായാലും കേരള കോൺഗ്രസ് (എം )കർഷകരോടൊപ്പം ചേർന്ന് അതിനെ ചെറുക്കുക തന്നെ ചെയ്യും. ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭങ്ങളിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ കേരളമൊട്ടാകെ ഒരേ മനസ്സായി പ്രവർത്തിക്കുമ്പോൾ പരിസ്ഥിതിവാദം പറഞ്ഞു കർഷകരെ ഒറ്റപ്പെടുത്താനും കുടിയിറക്കുവാനും നാട്ടിലാകെ ഭീതി പരുത്തുവാനുമുളള ചിലരുടെ ഗൂഡനീക്കം ജനങ്ങൾ തള്ളിക്കളയുമെന്നും ജിമ്മി മറ്റത്തിപാറ പറഞ്ഞു.