കട്ടപ്പന: കാറുകൾ കൂട്ടിയിടിച്ചു, ലർക്കും പരിക്കില്ല. ഞായർ രാത്രി പത്തേകാലോടെയാണ് കട്ടപ്പന ടൗൺഹാളിന് സമീപം വാഹനാപകടം ഉണ്ടായത് .ഇടുക്കി കവല ഭാഗത്ത് നിന്ന് വന്ന ഫോർച്ചൂണർ കാറും ഐടിഐ ജംഗ്ഷൻ ഭാഗത്ത് നിന്ന് പോളോ കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനക്കാരും കട്ടപ്പന സ്വദേശികളാണ്.അമിത വേഗമാണ് അപകടത്തിന് കാരണമായി കരുതുന്നത്.അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടം നടന്നതോടെ മലയോര ഹൈവേയിൽ നേരിയ ഗതാഗത തടസവും ഉണ്ടായി. കട്ടപ്പന പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വികരിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.