ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്രങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റർ, മൂന്നാർ പാർക്ക്, ബോട്ടാണിക്കൽ ഗാർഡൻ, വാഗമൺ സാഹസിക പാർക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കൽമേട് ടൂറിസം സെന്ററുകൾ, ഏലപ്പാറ അമിനിറ്റി സെന്റർ, മഹാറാണി ഹോട്ടൽ ചെറുതോണി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കുമിളി എന്നിവിടങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഒരുക്കേണ്ടത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 17. ഫോൺ: 04862 232248