കട്ടപ്പന :കട്ടപ്പന പാലാ, കട്ടപ്പനകുമളി, കട്ടപ്പന തൊടുപുഴ എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഹോളി ഫാമിലിയുടെ മൂന്ന് ബസുകളിൽ ലഭിക്കുന്ന ഒരു ദിവസത്തേ വരുമാനമാണ് വയനാട്ടിലേ പ്രക്യതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കായി നൽകുന്നത്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് തിങ്കളാഴ്ച ടിക്കറ്റ് നൽകിയില്ല. പകരം ടിക്കറ്റ് തുകയോ അതിൽ കൂടുതലോ യാത്രക്കാർക്ക് കണ്ടക്ടർ കൊണ്ടുവരുന്ന പാത്രത്തിൽ നിക്ഷേപിക്കാം.ഇങ്ങനെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഏൽപ്പിക്കും.കടപ്പനയിൽ നിന്നും ആരംഭിച്ച കാരുണ്യയാത്രയിൽ പ്രൈവറ്റ് ബസ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ്
കെ.എം. തോമസ് ആദ്യ സംഭാവന നൽകി.