പീരുമേട്: കേന്ദ്രസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തികച്ചും തൊഴിലാളി ദ്രോഹപരമാണെന്ന്വാഴൂർ സോമൻ എംഎൽഎ പറഞ്ഞു. പീരുമേട്ടിൽ റ്റീബോർഡ് ഓഫീസിനു മുന്നിൽ എ.ഐ.ടി.യു.സി. നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നുഅദ്ദേഹം. കോപ്പറേറ്റുകൾക്ക് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ നൽകിയപ്പോൾ തോട്ടം മേഖലയ്ക്കും അതിൽ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾക്കും ഒരു ചില്ലി കാശ് പോലും നീക്കി വയ്ക്കുവാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തയ്യാറായില്ല. അവരുടെ സ്വന്തം സംസ്ഥാനമായ തമിഴ്നാടിനോടും അയൽ സംസ്ഥാനമായ കേരളത്തോടും തികഞ്ഞ അവഗണനയാണ് നടത്തിയിട്ടുള്ളത് .യോഗത്തിൽ എ .മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വെയർ ഹൗസിംഗ് കോപ്പറേഷൻ ചെയർമാൻ .പി മുത്തുപ്പാണ്ടി, ഹൈറേഞ്ച് ചുമട്ടുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി റ്റി. ആർ. ശശിധരൻ, സെക്രട്ടറി രഘു കുന്നപുറം വി.ആർ ബാലകൃഷൻ പി.ജെ. റെജി എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് തൊഴിലാളികൾ ധർണ്ണയിൽ പങ്കെടുത്തു.