ഇടുക്കി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ആഘോഷങ്ങൾ ഒഴിവാക്കാൻ ഇടുക്കി യൂണിയൻ തീരുമാനിച്ചു. ജയന്തി ദിനമായ 20ന് ക്ഷേത്രങ്ങളിലും ശാഖാ ആസ്ഥാനത്തും സമൂഹ പ്രാർത്ഥന, അന്നദാനം, ജയന്തി സമ്മേളനം എന്നിവ നടത്തും. ജയന്തി ദിനത്തിൽ സമാഹരിക്കുന്ന സംഭാവനകൾ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു. ഇടുക്കി യൂണിയൻ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമാറ്റം, ജോബി കണിയാംകുടിയിൽ, അനീഷ് പച്ചിലാംകുന്നേൽ എന്നിവർ പങ്കെടുത്തു.