അറക്കുളം : കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ്, ടി.സി.എം.സി പെർമനന്റ് രജിസ്‌ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഹാജരാകേണ്ടതാണ്.ഫോൺ :8547622501.