ഇടുക്കി : ഉടുമ്പൻചോല റേഞ്ചിലെ ഏഴാം ഗ്രൂപ്പിൽ ഉൾപ്പെട്ട 7 കള്ളുഷാപ്പുകളുടെ 2023-26ലെ തുടർന്നുള്ള കാലയളവിലേക്കുള്ള വിൽപ്പന ഓൺലൈൻ ആയി നടത്തുന്നു . പങ്കെടുക്കുവാൻ താത്പര്യമുള്ളവർ https://etoddy.keralaexcise.gov.in/home എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്. ഷാപ്പുകളുടെ വിൽപ്പന നടത്തുന്നതിലേക്കായുള്ള അപേക്ഷ വെബ്‌സൈറ്റ് മുഖാന്തിരം 19നും 21 നുമിടയിൽ ഓൺലൈനായി സമർപ്പിക്കണം.ഷാപ്പുകളുടെ വിൽപ്പന 23ന് നടത്തും.വിൽപ്പനയിൽ ഉൾപ്പെടുത്തിയ കള്ളുഷാപ്പുകളുടെ ഷോപ്പ് നമ്പർ, ഗ്രൂപ്പ് നമ്പർ, ഷോപ്പിന്റെ പേര്, റേഞ്ചിന്റെ പേര് വാർഷിക വാടകത്തുക , വിൽപ്പനയിൽ പങ്കടുക്കുന്നതിനുള്ള യോഗ്യത, അനുബന്ധ രേഖകൾ എന്നിവ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആഫീസിൽ നിന്നും ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ആഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ :04862222493