തൊടുപുഴ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടത്തിന്റെയും, ചർമ്മമുഴ പ്രതിരോധ കുത്തിവെയ്പ് രണ്ടാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം നടത്തി. കോടിക്കുളം ഓലിക്കൽ ഡയറി ഫാമിൽ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്ക് വാക്‌സിനേഷൻ കിറ്റ് കൈമാറി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർലി ആന്റണി അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ആർ മിനി പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസർ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രസന്നൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡാനിമോൾ വർഗ്ഗീസ്, ഗ്രാമ പഞ്ചായത്തംഗം ഫ്രാൻസിസ് സ്‌ക്കറിയ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷീബ സെബാസ്റ്റ്യൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സീമ ജെയിംസ്, എ.ഡി.സി.പി ജില്ലാ കോർഡിനേറ്റർ ഡോ.ജസ്റ്റിൻ ജേക്കബ് അധികാരം,
അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. അനീറ്റ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.