തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച സപ്താഹ യജ്ഞവും പ്രഭാഷണവും 13 വരെ നീണ്ടു നിൽക്കും. കലവറ നിറക്കൽ, ആചാര്യവരണം, ഭദ്രദീപം തെളിയിക്കൽ, സ്വാമി നിഖിലാനന്ദസരസ്വതി നയിച്ച ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണ പ്രഭാഷണം എന്നിവ നടന്നു.ഇന്ന് രാവിലെ ഗണപതിഹോമം, 6 മുതൽ വിഷ്ണു സഹസ്രനാമം, തുടർന്ന് ശ്രീമദ് ഭാഗവതപാരായണവും പ്രഭാഷണവും. പ്രധാനകഥകൾ: സൂതശൗനക സംവാദം, വ്യാസനാരദ സംവാദം, കുന്തിസ്തുതി, പരീക്ഷിത്തിന്റെ ജനനം, പരീക്ഷിത്ത്ശുകസംവാദം, വിദുരമൈത്രേയ സംവാദം വരാഹാവതാരം, ഹിരണ്യാക്ഷവധം.