പീരുമേട് : കുട്ടിക്കാനം എം.ബി.സി കോളേജിന് സമീപത്തുള്ള എ.ടി.എം കൗണ്ടറിൽ മോഷണശ്രമം.ഇവിടെയുള്ള എസ്. ബി. ഐയുടെ എടിഎം കൗണ്ടറിലാണ് മോഷണശ്രമംനടന്നത്. സെക്യൂരിറ്റിസിസ്റ്റം മുഖാന്തരം ബാങ്ക് അധികൃതർക്ക് സന്ദേശം ലഭിച്ചതോടെ ഇവർ പീരുമേട് പൊലീസുമായി ബന്ധപ്പെട്ടു പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കുംമോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. എ.ടി.എമ്മിൽ ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് പണം പിൻവലിക്കുന്ന മെഷീൻ തുറക്കാൻ ശ്രമിതോടെ ഇവിടുത്തെ സെക്യൂരിറ്റി സിസ്റ്റം മുഖാന്തരം ബാങ്ക് അധികൃതർക്ക് സന്ദേശം ലഭിക്കുകയായിരുന്നു. പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. രാവിലെ വിരലടയാള വിദഗ്ദ്ധർ , ഡോഗ്സ് വാർഡ് എന്നിവർ പരിശോധന നടത്തി .