mullaperiyar
മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് യുവാക്കൾ നടത്തുന്നബൈക്ക് യാത്ര വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ളാഗ് ഓഫ് ചെയ്യുന്നു

പീരുമേട്: മുല്ലപ്പെരിയാർ ഡി കമ്മീഷൻ നടത്തണം എന്നാവശ്യപ്പെട്ട് ഇരുപത് ലക്ഷം ഒപ്പ്‌ശേഖരണത്തിനായി മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ രണ്ട് യുവാക്കളുടെ ബൈക്ക് സഞ്ചാരത്തിന് തുടക്കമായി.
സേവ്‌കേരള ബ്രിഗേഡിയർ പ്രസിഡന്റ് അഡ്വ.റസൽജോയ് മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്തുകൊണ്ട് തമിഴ്നാട് ജനതയ്ക്ക് ജലവും ലഭ്യമാക്കി പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. അഡ്വ. റസ്സൽജോയിയുടെ ഈ പെറ്റീഷനിലേക്ക് 20 ലക്ഷംപേരുടെ ഒപ്പുശേഖരണം ലക്ഷ്യമിട്ടുകൊണ്ടാണ് വണ്ടിപ്പെരിയാർ വികാസ് നഗർ സ്വദേശികളായ റെജുൻ രാജീവ്, സുനിൽ സുജാതൻഎന്നിവർ മുല്ലപ്പെരിയാർ മുതൽ കാശ്മീർ വരെ ഒപ്പ്‌ശേഖരണ ബൈക്ക് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബൈക്ക് യാത്ര വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
ഡീക്കമ്മീഷൻ മുല്ലപ്പെരിയാർസേവ്‌കേരളാ എന്ന മുദ്രാവാക്യമുയർത്തി മുല്ലപ്പെരിയാർ ടു കാശ്മീർ യാത്ര 12 ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ് കിലോമീറ്റർബൈക്ക് യാത്ര നടത്തുന്ന യുവാക്കൾക്ക് ആശംസകൾ അറിയിച്ച് മൊബൈൽ ക്യൂ ആർകോഡ് വഴി ആദ്യ ഒപ്പുകൾ നൽകിയാണ് വണ്ടിപ്പെരിയാറിൽ നിന്നും യാത്ര അയച്ചത് .