കുമാരമംഗലം : ഓലിക്കരോട്ട് പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. പരേത മണിമല പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ ഓലിക്കരോട്ട്(കേരള കോൺഗ്രസ്( എം) സറ്റേറ്റ് കമ്മിറ്റി മെമ്പർ), പരേതനായ ആന്റണി ഓലിക്കരോട്ട്, ജോർജ്ജ് ഓലിക്കരോട്ട്, ഗ്രേസി, ത്രേസ, മേരി, അന്നമ്മ. മരുമക്കൾ: ജെസ്സി, തെക്കേടത്ത്(മരങ്ങാട്ടുപിള്ളി), റോസമ്മ, ചക്കിയാനിക്കുന്നേൽ(വാഴക്കുളം), ജസ്സി, മടപ്പള്ളിയിൽ(പുല്ലൂരംപാറ), ചാക്കോ, മുതുകുളം(പടമുഖം), ജോർജ്ജ്, വേലിക്കകത്ത്(മണർക്കാട്), വർക്കി, വെള്ളാപ്പള്ളി(ഉപ്പുതോട്), സ്‌ക്കറിയ, കൊച്ചുപറമ്പിൽ(മുരിക്കാശ്ശേരി).