ഇടവെട്ടി:തൊടുപുഴ ഐ .സി .ഡി .എസ് പ്രോജക്ടിന് കീഴിൽ ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യോഗത്തിൽ വാർഡ് മെമ്പർ സുബൈദ അനസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ ഉദ്ഘാടനം നിർവഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജാ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ശിശു വികസന പദ്ധതി ഓഫീസർ സുധർമ്മണിയമ്മ എൽ , ഐ. സി. ഡി. എസ് സൂപ്പർവൈസർ ദിവ്യ എം. ദിവാകരൻ എന്നിവർ പങ്കെടുത്തു. പദ്മാവതി രഘു നാഥിന്റെ നേതൃത്വത്തിൽ അങ്കണവാടി പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലൂസി ജോസഫ് ബോധധവത്ക്കരണ ക്ലാസ്സ് നയിച്ചു. പഞ്ചായത്ത് സെക്ടർ ലീഡർ മിനിമോൾ എം.പി നന്ദിപറഞ്ഞു.