തൊടുപുഴ: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച രണ്ടര ലക്ഷം രൂപ കേന്ദ്ര നിർവ്വാഹക സമിതിയംഗം വി.വി. ഷാജിയെ ജില്ലാ പ്രസിഡന്റ് ശശിലേഖ രാഘവൻ ഏൽപ്പിച്ചു. യോഗത്തിൽ ഡോ. കെ.കെ. ഷാജി, ശ്രീകുമാർ പി.കെ, എം.എൻ. പുഷ്പലത, ഇ.കെ. നുസൈഫ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് തൊടുപുഴ മേഖലാ സെക്രട്ടറി കെ.പി. ഹരിദാസ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എൻ. മണിലാൽ നന്ദിയും പറഞ്ഞു. പരിഷത്ത് സംസ്ഥാന കമ്മിറ്റി മുഴുവൻ ജില്ലയിൽ നിന്ന് സ്വീകരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.