പീരുമേട് : ശ്രീനാരായണ ഗുരു ജയന്തി പരിപാടികളിൽ ഘോഷയാത്രകൾ ഒഴിവാക്കാനും അതിനായുള്ള ചെലവു എസ്.എൻ.ഡി.പി. യോഗം സ്വരൂപിക്കുന്ന വയനാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകുവാൻ പീരുമേട് യൂണിയൻ കൗൺസിൽ യോഗവും തുടർന്നു നടന്ന ശാഖാഭാരവാഹികളുടെ സംയുക്ത യോഗവും തീരുമാനിച്ചു. ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ശാഖാ ഹാളുകളിലും പതിവുപോലെ പതാക ഉയർത്തൽ, പ്രാർത്ഥന, ജയന്തി സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, ചതയ ദിന സദ്യ അവാർഡുവിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നീ പരിപാടികളോടെ നടത്താനാണ് തീരുമാനം .യോഗത്തിൽയൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ബിനു. വൈസ് പ്രസിഡന്റ് പി. കെ. രാജൻ, കൗൺസിലർമാരായ പി.വി. സന്തോഷ്, കെ.ആർ.സദൻ രാജൻ, പി.എസ് ചന്ദ്രൻ, നിയുക്ത ബോർഡുമെമ്പർ എൻ.ജി. സലി കുമാർ എന്നിവർ പ്രസംഗിച്ചു.