കട്ടപ്പന : കാഞ്ചിയാറിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനയായ സ്‌നേഹ തണൽ വയോധികരെയും യുവ ജനങ്ങളെയും ഉൾപ്പെടുത്തി ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ ക്ലാസും സംഘടിപ്പിച്ചു. .പരിപാടി ജില്ലാ സബ് കളക്ടർ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. ഡോ. ആദർശ് ജി .എസ് മെഡിക്കൽ ക്യാമ്പിനും യോഗ ക്ലാസിനും നേതൃത്വം നൽകി . സംഘടനാ പ്രസിഡന്റ് അഡ്വ .പി സി തോമസ് , സെക്രട്ടറി സന്ധ്യാ ജയൻ ,എച്ച്. സി. എൻ മാനേജിങ് ഡയറക്ടർ ജോർജി മാത്യു, മറ്റ് സംഘടനാ ഭാരവാഹികളായ രാജു നിവർത്തിൽ, ചാക്കോച്ചൻ തെരുവിക്കൽ, ജോണി വടക്കൻ പറമ്പിൽ, സുലോചന തങ്കപ്പൻ, സരസമ്മ, ഗൗരിയമ്മ തുടങ്ങിയവർ സംസാരിച്ചു.
അമ്മമാരുടെ പട്ട് കേട്ട്
സബ് കളക്ടർ
ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടിച്ച ശേഷം പുറപ്പെടാൻ ഇറങ്ങിയ സബ് കളക്ടറെ ഓടിവന്ന് കെട്ടിപ്പിടിച്ച് അമ്മമാർ സ്‌നേഹം പങ്കുവെച്ചു.ആ സ്‌നേഹ പ്രകടനത്തിനു മുമ്പിൽ അങ്ങനെയങ്ങ് പോകാനും സബ് കളക്ടർക്കും സാധിക്കുന്നതല്ലായിരുന്നു. പോകാൻ തിരക്കുണ്ടായിട്ടും ഒരല്പം സമയം വീണ്ടും അവരോടൊപ്പം ചിലവഴിച്ചും അമ്മമാർ പാടിത്തന്ന പാട്ട് ആസ്വദിച്ചുമാണ് സബ് കളക്ടർ അരുൺ എസ് നായർ യാത്രയായത്.