sahayam

കട്ടപ്പന :വയനാടിന് കൈ താങ്ങായി തങ്ങളുടെ സമ്പാദ്യം നൽകി ഇരട്ടക്കുട്ടികൾ. ഏറെ നാളായി സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകളാണ് വെള്ളയാംകുടി സെന്റ് ജറോംസ് യുപി സ്‌കൂളിലേ വിദ്യാർത്ഥികളായ
ആരോണും ജിയന്നയും നൽകിയത്. വയനാട് ഉരുൾ പൊട്ടലിൽ ഉറ്റവരും ഉടയവരുമുൾപ്പടെ സർവ്വതും നഷ്ടപ്പെട്ടവരുടെ
ബുദ്ധിമുട്ടുകൾ വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞ കുട്ടികൾ തങ്ങളുടെ കുടുക്ക പൊട്ടിച്ച് ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സ്‌കൂളിൽ എത്തി വിവരം തങ്ങളുടെ അദ്ധ്യാപികയെ അറിയിച്ചു. തുടർന്ന് സ്‌കൂൾ പ്രധാന അധ്യാപകൻ ബിനോയി മഠത്തിലിന് പണം കൈമാറി. വെള്ളയാംകുടി കൊങ്ങിണിപ്പടവ് മുല്ലൂർ ബിനോയിയുടെയും ആഷയുടെയും മക്കളാണ് .