kpn
കട്ടപ്പന നഗരസഭ

കട്ടപ്പന : പെർമ്മിറ്റില്ലാതെ സർവീസ് നടത്തുന്ന ഓട്ടോ റിക്ഷകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകാക്കാൻ ഒരുങ്ങി നഗരസഭയും പൊലീസും. കട്ടപ്പന നഗരസഭ പരിധിയിൽ 33 ഓട്ടോറിക്ഷ സ്റ്റാന്റുകളാണ് നിയമപരമായി ഉള്ളത്. 450 ളം ഓട്ടോ റിക്ഷാകൾ പെർമിറ്റ് എടുത്താണ് നിലവിൽ സർവ്വീസ് നടത്തുന്നതും. എന്നാൽ പെർമിറ്റ് ഇല്ലാതെ നിരവധി വാഹനങ്ങളാണ് നഗരത്തിൽ എത്തുന്നത് . ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് നഗരസഭയും പൊലീസും. നിലവിൽ പെർമിറ്റിനായി 100 അപേക്ഷകളാണ് നഗര സഭയിൽ ഇനി പരിഗണനയിലുള്ളത്. പേപ്പറുകൾ കൃത്യമല്ലാത്തതിനാലാണ് ഇവക്ക് പെർമ്മിറ്റ് നൽകാൻ കഴിയാത്തത്.
ഇത്തരത്തിലുള്ള വാഹന ഉടമകളെ നഗരസഭയിൽ നിന്ന് വിവരം അറിയിക്കുകയും പൊലീസ് ക്ലിയറൻസ് ഉൾപ്പെടെ നേടി പെർമ്മിറ്റ് വാങ്ങാൻ അറിയിച്ചിട്ടുമുണ്ട്. നഗരസഭയിൽ ട്രേഡ് യൂണിയൻ നേതാക്കൾ, പൊലീസ് എന്നിവരുമായി ചർച്ച നടത്തിയതിന്റ അടിസ്ഥാനത്തിൽ സെപ്തംബർ 2 ന് ടൗൺ ഹാളിൽ ട്രാഫിക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിപ്പിക്കാൻ തീരുമാനിച്ചു. ട്രാഫിക് ബോധവൽക്കരണത്തോടൊപ്പം കട്ടപ്പനയിൽ പെർമ്മിറ്റുള്ള എല്ലാ ഓട്ടോ റിക്ഷകളെയും ഉൾപ്പെടുത്തി റാലിയും സംഘടിപ്പിക്കും.