veedu

അടിമാലി: കൊച്ചി -ധനുഷ് കോടി ദേശീയ പാത വികസനത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് സംരക്ഷണഭിത്തി ഉൾപ്പെടെ തകർന്ന് രണ്ട് കുടുംബങ്ങൾ ഭീതിയുടെ നിഴലിലായി. കൂമ്പൻപാറ തുറവക്കൽ മനോജ്, പാറാപ്പാട്ട് സുബൈർ എന്നിവരുടെ കുടുംബങ്ങളാണ് ഭയത്തിൽ കഴിയുന്നത് .ദേശീയ പാത വികസനത്തിന്റെ പേരിലുള്ള മണ്ണെടുപ്പ് അശാസ്ത്രീയവും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതുമാണ് എന്ന പരാതിക്കിടയിലാണ് ഈ സംഭവം. രണ്ട് വീടുകളിലും കുട്ടികളുംവൃദ്ധരായ മാതാപിതാക്കളും ഉണ്ട്. കാലവർഷം കൂടിയായതോടെ ഇവരുടെ ആശങ്ക ഇരട്ടിയായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കുടുംബങ്ങൾ. മഴക്കാലമായതോടെ വിവിധ ഇടങ്ങളിൽ മണ്ണിടിയുകയും,ഒരാൾ മണ്ണിടനടിയിൽ പോകുകയും ചെയ്തിരുന്നെങ്കിലും സമയോചിതമായ ഇടപെടൽ നടത്താൻ നാട്ടുകാരും തൊഴിലാളികളും ഉണ്ടായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.