മറയൂർ: രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച യുവാക്കൾ പിടിയിൽ. പൊലീസ് സംഘത്തെ ആക്രമിച്ച കോവിൽക്കടവ് സ്വദേശികളായ റഹ്മാൻ (21),​ മുജീബ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒന്നിന് മറയൂർ- ഉദുമലപേട്ട അന്തർസംസ്ഥാന പാതയിൽ ബാർ ഹോട്ടലിന് സമീപത്താണ് യുവാക്കളെ പട്രോളിംഗ് നടത്തിയ മറയൂർ എസ്.ഐ ഉൾപ്പെടയുള്ള പൊലീസ് സംഘം കണ്ട് ചോദ്യം ചെയ്തത്. യുവാക്കളുടെ ആക്രമിത്തിൽ പൊലീസുകാർക്ക് നിസാര പരിക്ക് പറ്റി. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.