തൊടുപുഴ: സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരംനാളെ കർഷക സംഘടനകൾ കോർപ്പറേറ്റുകളെ പുറത്താക്കൽ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന തൊടുപുഴയിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കും. ഡബ്ല്യു.റ്റി.ഒ യിൽ നിന്നും ഇന്ത്യ പുറത്തുവരിക, കാർഷിക ഉത്പാദന വിപണനരംഗങ്ങളിൽ നിന്നും ബഹുരാഷ്ട്ര കമ്പനികൾ, കുത്തകകൾ എന്നിവരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ദിനാചരണം നടത്തുന്നത്. തൊടുപുഴ മുനിസിപ്പൽ പാർക്കിനു സമീപം ഉച്ചകഴിഞ്ഞ് മൂന്നി​ന് ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യും.