പീരുമേട്: വാളാടി പന്തടിക്കളം റോഡിൽ മദ്യപശല്യം വർദ്ധിക്കുന്നു. മദ്യപാന സംഘത്തിന്റെ അഴിഞ്ഞാട്ടം അടുത്തകാലത്തായി കൂടുതൽ രൂക്ഷമായി മാറുന്നതായി പരാതി. ഇവിടിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ വലിച്ചെറിയുകയും കുപ്പികൾ പൊട്ടിച്ച് റോഡിലും ജനവാസ മേഖലയിലും ഇടുന്നു. ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നവർക്കും വാഹന യാത്രികർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. തേയില തോട്ടത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുപ്പികളുടെ പൊട്ടിയ ചില്ലുകൾ തോട്ടം തൊഴിലാളികൾക്ക് പരിക്കേൽക്കുന്നതിന്ഇടയാകുന്നു. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തണമെന്ന ആവശ്യംശക്തമായി