തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സപ്താഹ യജ്ഞം രണ്ടാം ദിവസമായ ഇന്ന് കപിലാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, പുരഞ്ജനോപാഖ്യാനം, ഋഷഭാവതാരം, ഭദ്രകാളി പ്രാദുർഭാവം എന്നിവ പാരായണം നടത്തും
സപ്താഹവേദിയിൽ വിശേഷാൽ വഴിപാടുകളും അവൽപറ, നെൽപറ, മലർപറ എന്നിവ നിറയ്ക്കാൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ അറിയിച്ചു.