കട്ടപ്പന : വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതല പ്രവർത്തന ഉദ്ഘാടനവും സാഹിത്യ സെമിനാറും ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിയും സാഹിത്യകാരിയുമായ പുഷ്പമ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംസ്ഥാനതല വാങ് മയം ഭാഷാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട കിരൺ പ്രസാദിനെ അനുമോദിച്ചു.കട്ടപ്പന സെന്റ് ജോർജ് ഹൈസെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജോയിന്റ് കോർഡിനേറ്റർ മനോജ് കുമാർ സി .കെ, സബ്ജില്ലാ കോർഡിനേറ്റർ ടി .കെ അജിതാമോൾ , സെന്റ് ജോർജ് സ്‌കൂൾ പ്രിൻസിപ്പാൾ സി .കെ മാണി, ദീപു ജോസഫ്,സാഹിത്യ സെമിനാർ മോഡറേറ്റർമാരായ സിബി കെ ജോർജ്, സ്മിത ആർ നായർ, വിദ്യാരംഗം ജോയിന്റ് കോർഡിനേറ്റർ നൈസി മാത്യു എന്നിവർ സംസാരിച്ചു.