കട്ടപ്പന :മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണം എന്നാവശ്യപ്പെട്ടുംകേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിസംഗതയിൽ പ്രതിഷേധിച്ചും സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും
നടത്തി. പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. . പാലം ജങ്ഷനിൽ തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ
യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.അരുൺ പൊടിപാറ ഉദ്ഘാടനംചെയ്തു. പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റ് ചെയർമാൻ അഡ്വ. സ്റ്റീഫൻ ഐസക് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ഷാജി പി .ജോസഫ്, സന്തോഷ് കൃഷ്ണൻ, ഷാൻവെട്ടിക്കാട്ടിൽ, സിബി മുത്തുമാക്കുഴി, അഡ്വ.ജയിംസ് കാപ്പൻ , ജേക്കബ് പനന്താനം , ജയിംസ് തോക്കൊമ്പൻ, സി. ജെ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.കാലാവസ്ഥാ വ്യതിയാനവും, അതി തീവ്രമായ മഴ മുന്നറിയിപ്പും പരിഗണിച്ച് അടിയന്തിരമായി ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണും വരെ പ്രക്ഷോഭം തുടരാനും,ഓഗസ്റ്റ് 11 ന് വിപുലമായ കൺവെൻഷൻ നടത്താനും തീരുമാനിച്ചു.