കട്ടപ്പന :ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാനായി ഇരട്ടയാറിൽ ക്യാമ്പ് സംഘടിപ്പിച്ചു.ഉടുമ്പൻചോല സബ് റീജനൽ ട്രാൻസ്‌ഫോർട്ട് ഓഫിസ്, ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി, ചേറ്റുകുഴി ലയൺസ് ക്ലബ്, വലിയതോവാള ഗ്രീൻസിറ്റി റോട്ടറി ക്ലബ്, ഉടുമ്പൻചോല താലൂക്ക് ഡ്രൈവിങ് സ്‌കൂൾ സംഘടന എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് .ലേണേഴ്‌സിന്റെ കാലാവധി അവസാനിച്ചവർക്ക് അത് പുതുക്കിയെടുത്ത് ലൈസൻസ് നേടാനും പുതുതായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരുന്നു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ പരിശോധനയ്ക്ക് ഡോ.ശ്രീജിത്ത് നേതൃത്വം നൽകി. ഡോ.സിനിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും നടന്നു. ജോയിന്റ് ആർ ടി ഒ സജ്ജീവ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.എസ് മുജീവ് എന്നിവർ സംസാരിച്ചു.