അടിമാലി: ഇരുമ്പുപാലത്തെ നിരവധി കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം നടന്നു. ഇരുമ്പുപാലത്ത് കല്ലിങ്കൽ കുഞ്ഞികുട്ടന്റെ ഉണക്കമീൻകടയിൽ കയറിയ ശേഷം പടിക്കപ്പ് റോഡിൽ റഹ്മാനിയ പച്ചമീൻ കടയിൽ ഷട്ടർ കുത്തി പൊളിച്ച് 1900 രൂപയും കവർന്നു. തൊട്ടടുത്തുള്ള കടയുടെ പൂട്ട് കുത്തി പൊളിക്കാൻ ശ്രമം നടന്നു. രണ്ടു മാസം മുമ്പ് ഓട്ടോറിക്ഷകളിൽ നിന്ന് വ്യാപകമായി ബാറ്ററി മോഷണം നടന്നിരുന്നെങ്കിലും ഇതുവരെയും ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ടൗണിൽ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഗുണം ചെയ്തിട്ടില്ല.