കട്ടപ്പന: മുല്ലപ്പെരിയാർ വിഷയം നമ്മൾ ധീരമായി നേരിടണമെന്ന് എം.എം. മണി എം.എൽ.എ. പഴക്കം ചെന്നതിനാൽ തന്നെ ഡാം പുതുക്കി നിർമ്മിക്കാൻ ഭരണാധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്നത് നിറുത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എം. മണി ഇരട്ടയാറ്റിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.