രാജാക്കാട്: ടോറസ് ലോറിയിൽ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ടു പേർ പൂപ്പാറയിൽ പിടിയിൽ. രാജാക്കാട് ചെരുപുറം രുക്മിണി നിവാസ് വീട്ടിൽ അഭിജിത്ത് (31),​ രാജാക്കാട് പുല്ലാർക്കാട്ടിൽ വീട്ടിൽ അനീഷ് (49) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയായ അടിമാലി മാങ്കടവ് സ്വദേശി ഷൈബി എന്നു വിളിക്കുന്ന ഷൈമോൻ തോമസ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഷൈബിക്കായി എക്‌സൈസ് സംഘം തെരച്ചിൽ ഊർജ്ജിതമാക്കി. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനയിൽ കണ്ടെടുത്തത്. അസിസ്. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.കെ. ദിലീപ്, കെ.എം. അഷറഫ്,​ സിവിൽ എക്‌സൈസ് ഓഫീസർമായ കെ.എം. സുരേഷ്, അബ്ദുൾ ലത്തീഫ്, വി. പ്രശാന്ത്, ധനിഷ് പുഷ്പചന്ദ്രൻ, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.