കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിൽ നേരിയ കുറവ്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മൂടിക്കെട്ടി യ അന്തരീക്ഷമായിരുന്നു. നേരിയ ചാറ്റൽ മഴ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്. സെക്കന്റിൽ 1004 ഘനയടി വെള്ളം ഒഴുകി എത്തുമ്പോൾ തമിഴ്‌നാട്ടിലേയ്ക്ക് 1411 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. അതിനാൽ ജലനിരപ്പുമായി ബന്ധതെട്ട് നിലവിലെ സ്ഥിതി ആശങ്കാജനകമല്ല. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിൽ 1011 ഘനയടി വൈദ്യുത ഉല്പാദനത്തിനും 400 ഘനയടി ജലസേചനത്തിനുമായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.