തൊടുപുഴ: നർത്തകനും നൃത്താദ്ധ്യാപകനും മേക്കപ്പ് ആർട്ടിസ്റ്റുമായ മുട്ടം കല്ലാനിക്കൽ അലക്സ് തോമസിന്റെ വിയോഗത്തിലൂടെ കലാ മേഖലയ്ക്ക് നഷ്ടമായത് അതുല്യ പ്രതിഭയെയാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. തപസ്യ കലാസാഹിത്യവേദി തൊടുപുഴ എൻ.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച അലക്സ് തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ. എൻ. രാജു, ആൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, ജന്മഭൂമി ലേഖകൻ എൻ. ആർ. ഹരിബാബു, കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ എസ്. അരവിന്ദ്, തപസ്യ ജില്ല അദ്ധ്യക്ഷൻ വി.കെ. സുധാകരൻ, ജില്ലാ ജന. സെക്രട്ടറി മഞ്ജുഹാസൻ, സംസ്ഥാന സമിതി അംഗം വി.കെ. ബിജു, സുനിൽകുമാർ നൃത്താഞ്ജലി, സജീവ് സർഗ്ഗം
എന്നിവർ സംസാരിച്ചു. അലക്സ് തോമസിന്റെ മക്കളായ അഥീനയും ആദിതും ചടങ്ങിനെത്തിയിരുന്നു.