തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള ശാഖകളിൽ ആഡംബരമില്ലാതെ ഭക്തിനിർഭരമായ ഘോഷയാത്രയോടെ ഗുരുദേവ ജയന്തി ആഘോഷിക്കും. പൊതുസമ്മേളനങ്ങളും അന്നദാനവും നടത്തും. വയനാട്ടിലെ നമ്മുടെ സഹോദരങ്ങൾക്കായി ശാഖാംഗങ്ങൾ നിറഞ്ഞ മനസോടെ നൽകുന്ന 'ഗുരു ദക്ഷിണ" സമാഹരിക്കും. ഈ തുക യോഗം ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവനും കൺവീനർ പി.ടി. ഷിബുവും അറിയിച്ചു.