തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ അഞ്ചിന് ഗണപതി ഹോമം, ആറിന് വിഷ്ണുസഹസ്രനാമം, 6.30 മുതൽ ഭാഗവത പാരായണവും പ്രഭാഷണവും. പ്രധാന കഥകൾ കപിലാവതാരം, കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പൃഥുചരിതം, പുരഞ്ജനോപാഖ്യാനം, ഋഷഭാവതാരം, ഭദ്രകാളി പ്രാദുർഭാവം എന്നിവ പാരായണം നടത്തും. പ്രധാന വഴിപാട് ശർക്കരപായസം, നെയ്‌വിളക്ക്. പ്രധാന പുഷ്പങ്ങൾ തെച്ചി, തുളസി, ചുവന്ന ചെമ്പരത്തി. ശ്രവണഫലം: കുടുംബസൗഖ്യം, ധനവൃദ്ധി. ഇന്നലെ നൂറുകണക്കിന് ഭക്തജനങ്ങളാണ് സപ്താഹവേദിയിൽ സ്വാമി നിഖിലാനന്ദസരസ്വതിയുടെ നേതൃത്വത്തിലുള്ള പാരായണവും പ്രഭാഷണവും ശ്രവിക്കാൻ എത്തിച്ചേർന്നത്.