തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു .പി സ്‌കൂളിൽ ഫെഡറൽ ബാങ്ക് നൽകിയ ആൻഡ്രോയിഡ് ഡിജിറ്റൽ ബോർഡ് കൈമാറി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രേംജി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .ദീപക് ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ ബോർഡ് വാർഡ് കൗൺസിലർ നിധി മനോജ് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് നിഷ കെ. ദാസിൽ നിന്നും ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് സെക്രട്ടറി ജയിസ് വാട്ടപ്പിള്ളി ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. റഫീക്ക് പള്ളളത്തുപറമ്പിൽ,ഷമീർ കുഞ്ചാവീടൻ ,ആദർശ്.ജെ. മുണ്ടയ്ക്കൽഎന്നിവർ സംസാരിച്ചു സ്‌കൂൾ ഹെഡ്മാസ്റ്റർ എം ആർ സ്വപ്ന സ്വാഗതവും എസ്. ആർ.ജി കൺവീനർ ഷാമില കെ.വി നന്ദിയും പറഞ്ഞു.