 
കരിമണ്ണൂർ: ഗ്രാമപഞ്ചായത്തിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരിമണ്ണൂർ യൂണിറ്റിന്റെയും സയൻസ് സെന്ററിന്റെയും നേതൃത്വത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന ഹരിതഗ്രാമം പദ്ധതിയുടെ ആലോചന യോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിയോ കുന്നപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സിറിയക്ക് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. ദിനേശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം വി.വി. ഷാജി പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി ജോമോൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റെജി ജോൺസൺ, പരിഷത്ത് മേഖല സെക്രട്ടറി കെ.പി. ഹരിദാസ്, പി.ഡി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മാലിന്യ സംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, വയോജനക്ഷേമം, ഊർജ്ജ സംരക്ഷണം, കൃഷി, മഴവെള്ള സംഭരണം തുടങ്ങിയ മേഖലകളിൽ പതിനൊന്നാം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റുകയാണ് ഹരിത ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തിൽ മാലിന്യസംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ യോഗം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിസമോൾ ഷാജി, വൈസ് പ്രസിഡൻ്റ് ലിയോ കുന്നപ്പിള്ളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വി.എ. അഗസ്റ്റിൻ, ബ്ലോക്ക് മെമ്പർ ആൻസി സോജൻ (രക്ഷാധികാരികൾ), ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സിറിയക്ക് (ചെയർമാൻ), കെ.ജെ. തോമസ് (കൺവീനർ) എന്നിവരെ സംഘാടകസമിതിയിൽ തിരഞ്ഞെടുത്തു. കെ.ആർ. സുഗതൻ, പി.എം. ഷാജി, ടി.പി. സുരേഷ്, ദിനേശ് എൻ.കെ, പി.കെ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. സയൻസ് സെന്റർ ഡയറക്ടർ കെ.ജെ. തോമസ് സ്വാഗതവും എ.എസ്. ഇന്ദിര ടീച്ചർ നന്ദിയും പറഞ്ഞു.