പീരുമേട്: ട്രാൻസ്‌ഫോർമറിലും ഉറപ്പിച്ച് നിർത്തുന്ന വൈദ്യുതി പോസ്റ്റിലും സ്റ്റേ കമ്പിയിലും വള്ളിപ്പടർപ്പുകൾ പടർന്ന് കാടുപോലെയായി. താലൂക്ക് ആസ്ഥാനമായ പീരുമേട് സിവിൽ സ്റ്റേഷന് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോറർമറിലാണ് ഈ സ്ഥിതി. ലൈനിൽ തട്ടി കിടക്കുന്ന മരക്കൊമ്പുകളും ചില്ലകളും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് കൃത്യമായി വെട്ടിമാറ്റാത്തതിനാൽ പലപ്പോഴും വൈദ്യുതിമുടങ്ങുന്നത് പീരുമേട്ടിൽ നിത്യസംഭവമാണ്. അധികൃതരുടെ മൂക്കിന് താഴെയാണ് ഇത്തരത്തിൽ ട്രാൻസ്‌ഫോർമറിൽ കാടുകൾ വളർന്ന് കിടക്കുന്നത്. ഇത് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.