ഇടുക്കി: തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി 14 ന് ഓംബുഡ്സ്മാൻ സിറ്റിംഗ് നടക്കും. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സംഘടനകൾക്കും പരാതികൾ നൽകാം. രാവിലെ 10.15ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫീസിലും 11.15ന് കുമളി ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് സിറ്റിംഗ്.