fire
വണ്ടൻമേട് കറുവാക്കുളത്ത് അഗ്നിക്കിരയായ മഹീന്ദ്ര ജീപ്പ്.

കട്ടപ്പന: പാതയോരത്ത് നിറുത്തിയിട്ടിരുന്ന വാഹനത്തിന് തീയിട്ടതായി പരാതി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കറുവാക്കുളം സ്വദേശി നാട്ടുരാജന്റെ ജീപ്പാണ് അഗ്നിക്കിരിയായത്. തീ പിടിച്ചതോടെ വാഹനം രണ്ട് മീറ്ററോളം ഉരുളുകയും ചെയ്തു. വീടുകളുടെ സമീപത്തേക്ക് വാഹനം ഉരുണ്ട് നീങ്ങാതിരുന്നതിനാൽ വലിയൊരു അപകടമാണ് വഴിമാറിയത്. വാഹനം കത്തിയതോടെ നിരന്തരമായി ഫോൺ മുഴങ്ങി. ഇതോടെയാണ് സമീപവാസികൾ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ തീ അണക്കുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകളുണ്ടായി. പുലർച്ചെ ഒരു മണിയോടെ സംശയകരമായി ഒരു ആട്ടോറിക്ഷ കറുവാക്കുളം ഭാഗത്തേക്ക് കടന്നുപോകുന്നതായി സി.സി ടി.വി യിൽ പതിഞ്ഞിരുന്നു. പെട്രോൾ എത്തിച്ചതായി കരുതുന്ന ജാറും സമീപത്ത് നിന്ന് കണ്ടെത്തി. ഇടുക്കിയിൽ നിന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.