കുടയത്തൂർ: ശരംകുത്തി ക്ഷേത്രത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക് . തലയനാട് സ്വദേശി സുരേഷിനാണ് (49) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.